ഗേറ്റിനിടയിൽ തല കുടുങ്ങിയ തെരുവ് നായെ രക്ഷപ്പെടുത്തി

തൃപ്പൂണിത്തുറ: ഗേറ്റിനിടയിൽ തല കുടുങ്ങിയ തെരുവ് നായെ ഫയർ ആൻഡ്​ റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ എട്ടോടെ മാർക്കറ്റ് റോഡിൽ ഗവ. ആർട്സ് കോളജിന് എതിർവശ​െത്ത വീടി‍ൻെറ ഗേറ്റിലാണ്​ തല കുടുങ്ങിയത്. ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് ഗേറ്റ്​ ഭാഗം മുറിച്ചുമാറ്റി നായ്​യെ രക്ഷപ്പെടുത്തുകയായിരുന്നു. ഉദ്യോഗസ്ഥന്മാരായ സെബാസ്റ്റ്യൻ കെ.ജെ., ബിനോയ് ചന്ദ്രൻ, പ്രവീൺ കുമാർ പി.പി, മഹേഷ് വി.എസ്, വിനോഷ് പി.വി എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷപ്രവർത്തനം നടത്തിയത്. EC-TPRA-2 Dog ഗേറ്റിനിടയിൽ തല കുടുങ്ങിയ തെരുവ് നായ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.