പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിലെ എലിപ്പനി നിയന്ത്രണ പരിപാടികൾ പ്രസിഡൻറ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.പി. അരൂഷ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞവർഷം ആറ് പേർക്ക് എലിപ്പനി ബാധിക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്തു. ഈ വർഷത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തുന്നതിന് പഞ്ചായത്ത് തല ഇന്‍റർ സെക്ടറൽ യോഗം തീരുമാനിച്ചു. ഓരോ വാർഡിലുമുള്ള ഹൈ റിസ്ക് ആളുകളെ ആശപ്രവർത്തകർ കണ്ടെത്തി അവർക്ക് ഡോക്സി സൈക്ലിൻ ഗുളിക നൽകും. തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ ജോലിക്കാർ, ഉൾനാടൻ മീൻപിടിത്തക്കാർ കർഷക തൊഴിലാളികൾ, ക്ഷീരകർഷകർ എന്നിവരെ പ്രത്യേകം നിരീക്ഷിക്കും. മെഡിക്കൽ ഓഫിസർ ഡോ. വി.സി. സീമോൾ എലിപ്പനിയെക്കുറിച്ച് ക്ലാസെടുത്തു. സ്ഥിരം സമിതി അധ്യക്ഷൻമാർ, പഞ്ചായത്തംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ചിത്രം EA PVR chittatukarayil 7 ചിറ്റാറ്റുകരയിലെ എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ പ്രസിഡൻറ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.