വൃക്കകൾ തകരാറിലായ യുവതി സുമനസ്സുകളുടെ സഹായം തേടുന്നു

വൈപ്പിന്‍: രണ്ടു വൃക്കകളും തകരാറിലായ യുവതി ശസ്ത്രക്രിയക്കായി ചികിത്സ സഹായം തേടുന്നു. വൈപ്പിന്‍ കര്‍ത്തേടത്ത് വാടക വീട്ടില്‍ കഴിയുന്ന ചക്കാലക്കല്‍ വിമലയുടെയും പരേതനായ നാരായണ‍ൻെറയും മകള്‍ ശ്രീവിദ്യയാണ് (37) സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന്​ അമ്മ വിമലയുടെ കൂടെയാണ് താമസം. ഒമ്പത് വയസ്സുള്ള മകളുണ്ട്. ഒരുവര്‍ഷമായി ആഴ്ചയില്‍ മൂന്ന്​ ദിവസം വീതം ഡയാലിസിസ് തുടരുകയാണ്​. അടിയന്തരമായി കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്ടറുടെ നിർദേശം. 30ലക്ഷം രൂപ ചെലവാകും. ചികിത്സക്ക്​ പണം കണ്ടെത്താനാകാതെ കുടുംബം കണ്ണീരിലാണ്. എളങ്കുന്നപ്പുഴ പഞ്ചായത്ത് അംഗം വി.കെ. സമ്പത്ത്കുമാര്‍ ചെയര്‍മാനായി ചികിത്സ സഹായനിധി രൂപവത്​കരിച്ചു. എസ്.ബി.ഐ ഞാറക്കല്‍ ബ്രാഞ്ച് ശാഖയില്‍ 67255098984 നമ്പറായി അക്കൗണ്ടും തുറന്നു. ഐ.എഫ്.സി കോഡ്:SBIN 0016860. ഫോണ്‍:9995299315. ഫോട്ടോ ക്യാപ്ഷന്‍ sreevidya : ശ്രീവിദ്യ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.