എസ്.കെ.എ‌സ്.എസ്.എഫ് കളമശ്ശേരി മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു

കാക്കനാട്: എസ്.കെ.എ‌സ്.എസ്.എഫ് കളമശ്ശേരി മേഖല കമ്മിറ്റിയുടെ 2022-24 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. തൃക്കാക്കര എളവക്കാട്ട് ഹാളിൽ നടന്ന മേഖല കൗൺസിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. മേഖല പ്രസിഡന്‍റ്​ മുഹമ്മദ് അനസ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ ഫൈസൽ കങ്ങരപ്പടി ഉദ്ഘാടനം ചെയ്തു. അഷ്​റഫ് ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി. മേഖല ജനറൽ സെക്രട്ടറി മുഹമ്മദ് ആത്വിഫ് സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ: മുഹമ്മദ് അനസ് മറ്റക്കാട് (പ്രസി.), സുബൈർ മൂലേപ്പാടം (വൈ.പ്രസി), മുഹമ്മദ് ആത്വിഫ് മലേപ്പള്ളി (ജന.സെക്ര.), ഹാരിസ് വടകോട് (വർക്കിങ് സെക്ര.), വി.എസ്. സമീൽ (ട്രഷ.), അനസ് ചിറ്റേത്തുകര (ഇബാദ്), അനസ് മുട്ടം (വിഖായ), ഹൈനസ് മുണ്ടംപാലം (ട്രൻഡ്), ഹാഫിസ് അബ്ദുല്ല കങ്ങരപ്പടി (സഹചാരി), അൻസാർ ഓലിമുകൾ (സർഗലയ), അജ്മൽ യൂനിവേഴ്സിറ്റി (ത്വലബ), മുഹമ്മദ് ഷഹിൻ വടകോട് (കാമ്പസ് വിങ്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.