റോഡരികിൽ പോത്ത്​ ചത്തനിലയിൽ

കൊച്ചി: കാളമുക്ക് ഹാർബറിനു സമീപത്തെ റോഡരികിൽ പോത്തിനെ ചത്തനിലയിൽ കണ്ടെത്തി. വാഹനം ഇടിച്ച് കൊല്ലപ്പെട്ടതാകുമെന്ന നിഗമനത്തിലാണ് പൊലീസ്. പുലർച്ചയാണ്​ ​പോത്തി‍ൻെറ ജഡം കണ്ടത്​. കൂട്ടം തെറ്റിയ എത്തിയ പോത്ത് വാഹനമിടിച്ച്​ ചത്തതാണെന്നാണ്​ പൊലീസും നാട്ടുകാരും സംശയിക്കുന്നത്​. എൽ.എൻ.ജി ടെർമിനലി‍ൻെറ ഭാഗത്ത് നിരവധി കന്നുകാലികൾ റോഡിൽ അലഞ്ഞുതിരിഞ്ഞ്​ നടക്കുന്നത്​ പതിവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.