കേശദാന വേദിയൊരുക്കി മൂത്തകുന്നം എസ്.എൻ.എം ട്രെയിനിങ് കോളജ്

പറവൂർ: ലോക അർബുദ ദിനത്തിൽ മൂത്തകുന്നം എസ്.എൻ.എം ട്രെയിനിങ് കോളജ്​ തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് കാൻസർ റിസർച് സെന്‍ററുമായി സഹകരിച്ച് കേശദാന വേദിയൊരുക്കി. തുടർച്ചയായി നാലാം വർഷവും സംഘടിപ്പിക്കുന്ന 'കേശദാനം-സ്നേഹദാനം' കൂത്താട്ടുകുളം മേരിഗിരി സി.എം.ഐ പബ്ലിക് സ്കൂൾ വിദ്യാർഥിനി ടി.സി. പൂജാലക്ഷ്മിയുടെ മുടി മുറിച്ച്​ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പി.എസ്. സുസ്മിതക്ക്​ നൽകി ഉദ്ഘാടനം ചെയ്തു. കാമ്പയി‍ൻെറ ഭാഗമായി ലഭിക്കുന്ന മുടി ഉപയോഗിച്ച് അർബുദബാധിതർക്ക്​ സൗജന്യമായി വിഗ് നിർമിച്ചു നൽകും. പ്രോഗ്രാം കോഓഡിനേറ്റർ പി.കെ. സെബാസ്റ്റ്യൻ, വി.കെ. സരിത, സി.എൻ. ഐശ്വര്യ, ഡോ. കെ.എസ്. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ഇന്ദു അമൃതരാജ് മാസങ്ങളായി ശേഖരിച്ച 30 പേരുടെ മുടി ചടങ്ങിൽ കൈമാറി. മുടി ദാനം ചെയ്തവർക്ക് സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നൽകി. മേക്കപ് ആർട്ടിസ്റ്റ് ലൈജു പ്രകാശ് മുടി മുറിക്കുന്നതിന് നേതൃത്വം നൽകി. ചിത്രം EA PVR keshadhanam 7 മൂത്തകുന്നം എസ്.എൻ.എം ട്രെയിനിങ്​ കോളജിൽ നടന്ന കേശദാനം സ്നേഹദാനം പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പി.എസ്. സുസ്മിത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.