അദ്വൈതാശ്രമത്തിലെ ഗുരുമന്ദിരം കടവ് നവീകരണം ഇഴയുന്നു

ആലുവ: . പണി പൂർത്തിയാകാത്തത് ബലിതർപ്പണത്തിന്​ എത്തുന്നവർക്ക് ദുരിതമായി മാറിയിരിക്കുകയാണ്. കടവ് നവീകരണം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിട്ടു. എന്നിട്ടും പണി പൂർത്തീകരിക്കാതെ ഇറിഗേഷൻ വകുപ്പ് അലംഭാവം തുടരുകയാണ്. പണി ഇഴഞ്ഞുനീങ്ങി തുടങ്ങിയപ്പോൾ തന്നെ പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച് നവീകരണം പുനരാരംഭിക്കുമെന്ന് അറിയിച്ചെങ്കിലും അതും വെറുതെയായി. പുനരുദ്ധാരണത്തിനുവേണ്ടി കടവ് പൊളിച്ചിട്ടതിനാൽ ഒരു വർഷമായി ആശ്രമത്തിൽ ബലിതർപ്പണത്തിനെത്തുന്നവർ ദുരിതം അനുഭവിക്കുകയാണ്. 15 ലക്ഷം രൂപ ചെലവഴിച്ചാണ് ഇറിഗേഷൻ വകുപ്പ് നവീകരണം നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച പണി ആഗസ്റ്റിൽ പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നത്. കടവിലെ ചവിട്ടുപടികളെല്ലാം മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കിയതോടെ തർപ്പണത്തിനെത്തുന്നവർക്ക് പുഴയിലേക്ക് ഇറങ്ങാൻ പോലും പ്രയാസമായി. കരാറുകാരനും ഉപകരാറുകാരനും തമ്മിലെ തർക്കമായിരുന്നു ആദ്യപ്രതിസന്ധി. മാസങ്ങൾക്ക് ശേഷം തർക്കം പരിഹരിച്ച് പുനരാരംഭിച്ചെങ്കിലും ഒരുദിവസം കഴിഞ്ഞപ്പോൾ വീണ്ടും മുടങ്ങി. പിന്നാലെ മഴയെത്തുടർന്ന് പെരിയാറിലെ ജലനിരപ്പ് ഉയർന്നതും പ്രശ്നമായി. കോവിഡാണ് നിലവിൽ പണി കൃത്യമായി നടക്കാത്തതിന് കാരണമായി പറയപ്പെടുന്നത്. ആശ്രമത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി രണ്ട് കടവുകളാണുള്ളത്. പുരുഷന്മാരുടെ കടവാണ് പൊളിച്ചിട്ടിരിക്കുന്നത്. ശോച്യാവസ്ഥയിലായിരുന്ന കടവ് നവീകരണത്തിന് അൻവർ സാദത്ത് എം.എൽ.എ ഇടപെട്ടാണ് ഫണ്ട് അനുവദിപ്പിച്ചത്. ശിവരാത്രി മാർച്ച് ഒന്നിനാണ് നടക്കുന്നത്. കടവ് നവീകരണം പൂർത്തിയാക്കിയില്ലെങ്കിൽ പ്രതിസന്ധിയാകും. അതേസമയം, ഒമ്പതിന് നിർമാണം പുനരാരംഭിച്ച് 25നകം പൂർത്തീകരിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്ന്​ അധികൃതർ പറയുന്നു. ക്യാപ്‌ഷൻ ea yas3 asramam kadav നവീകരണം ഇഴഞ്ഞുനീങ്ങുന്ന ആലുവ അദ്വൈതാശ്രമം കടവ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.