ഹാർബർ സ്വകാര്യവത്​കരണത്തിൽനിന്ന്​ പിന്മാറണം -ഐ.എൻ.എൽ

കൊച്ചി: ഹാർബർ സ്വകാര്യവത്​കരണത്തിനെതിരെ ഐ.എൻ.എൽ ജില്ല കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്​. ഹാർബർ സ്വകാര്യവത്​കരിക്കാനുള്ള തീരുമാനത്തിൽനിന്ന്​ പോർട്ട്​ ട്രസ്റ്റ്​ പിന്മാറണമെന്ന്​ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്ന തീരുമാനത്തിൽനിന്ന്​ പിന്മാറിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ യോഗം തീരുമാനിച്ചു. ജില്ല പ്രസിഡന്‍റ്​ ടി.എം. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. മനാഫ്​ ഹാരിസ്​, ബഷീർ കൊച്ചി, എ.എം. മൻസൂർ, മുഹമ്മദ്​ അറക്കൽ തുടങ്ങിയവർ സംസാരിച്ചു. അമീൻ മേടപ്പിൽ നന്ദി പറഞ്ഞു. അനുശോചിച്ചു കൊച്ചി: ഇബ്രാഹിം സുലൈമാൻ സേട്ടുവി‍ൻെറ മകനും ദീർഘകാലം ഐ.എൻ.എൽ സംസ്ഥാന ഉപാധ്യക്ഷനുമായിരുന്ന സുലൈമാൻ ഖാലിദി‍ൻെറ നിര്യാണത്തിൽ ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്‍റ്​ പ്രഫ. എ.പി. അബ്​ദുൽ വഹാബ്​ അനുശോചിച്ചു. അനുശോചന യോഗത്തിൽ സംസ്ഥാന വർക്കിങ്​ കമ്മിറ്റി അംഗം കാഞ്ഞാർ മുനീർ മൗലവി, ടി.എം. ഇസ്മായിൽ കൊച്ചി, മനാഫ്​ ഫാരിസ്​, ഹമീദ്​ കൊച്ചി, അൻവർ ബഷീർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.