കൊച്ചി മെട്രോ: യാത്രക്കാരുടെ പ്രതികരണമറിയാന്‍ നൂതന സംവിധാനം

കൊച്ചി: മെട്രോ സേവനങ്ങളില്‍ നിങ്ങള്‍ സംതൃപ്തരാണെങ്കില്‍ എം.ജി റോഡ് സ്റ്റേഷന്‍വഴി പോകുമ്പോള്‍ ഇനി അത് നേരിട്ടറിയിക്കാം. എക്‌സിറ്റ് പോയന്‍റുകളില്‍ വെച്ചിരിക്കുന്ന ഡിസ്​പ്ലേ ബോര്‍ഡില്‍ വിരലമര്‍ത്തിയാല്‍ മതി. മെട്രോ സേവനങ്ങളില്‍ തൃപ്തിയും സന്തോഷവും പ്രകടിപ്പിക്കുന്ന യാത്രക്കാരുടെ നിരവധി ഇ-മെയിലുകളും ഫോണ്‍കാളുകളും സോഷ്യല്‍ മീഡിയ കമന്‍റുകളും ലഭിക്കുന്നുണ്ട്. ഇവ സ്റ്റേഷനുകളില്‍തന്നെ പ്രകടിപ്പിക്കാനുള്ള അവസരം ലഭ്യമാക്കാനാണ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സേവനം നല്‍കുന്ന ജീവനക്കാര്‍ക്ക് ഈ പ്രതികരണം നേരിട്ട് കേട്ട് കൂടുതല്‍ മികവ് പുലര്‍ത്താന്‍ പ്രേരണ ലഭിക്കുകയും ചെയ്യും. യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച സേവനം നല്‍കാന്‍ വിപുലമായ കസ്റ്റമര്‍ ഫീഡ്ബാക്ക് സര്‍വേയും ഉടന്‍ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ER Metro feedback എം.ജി റോഡ് മെട്രോ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ഡിസ് പ്ലേ ബോർഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.