സജീവ‍െൻറ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നൽകണം -പ്രതിപക്ഷ നേതാവ്

സജീവ‍ൻെറ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നൽകണം -പ്രതിപക്ഷ നേതാവ് പറവൂർ: സർക്കാറി​‍ൻെറ ഭാഗത്തുനിന്നുണ്ടായ പിഴവ് മൂലമാണ് മാല്യങ്കര കോയിക്കൽ സജീവൻ ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സജീവ‍ൻെറ വരുമാനമായിരുന്നു കുടുംബത്തി‍ൻെറ ജീവിതമാർഗം. മരണത്തോടെ അനാഥമായ ഈ കുടുംബത്തിന് ന്യായമായ നഷ്ട പരിഹാരം നൽകാൻ സർക്കാർ തയാറാവണം. സജീവ‍ൻെറ വീട്​ സന്ദർശിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്​​. അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച്​ കുടുംബാംഗങ്ങൾ പ്രതിപക്ഷ നേതാവിനോട് വിശദീകരിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത്, പഞ്ചായത്ത്​ അംഗം പി.എം. ആന്‍റണി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് കെ.ആർ. ശ്രീരാജ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് വേണു, സഞ്ജയ് മാല്യങ്കര, പ്രജിത് ലാൽ, മനോജ് കൊട്ടുവള്ളിക്കാട് തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു. ER sajeevante 1 സജീവ‍ൻെറ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.