മാലിന്യം തള്ളൽ പതിവാകുന്നു

കാലടി: മറ്റൂര്‍-ചെമ്പിച്ചേരി-കൈപ്പട്ടൂര്‍ റോഡില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും നിറച്ചാണ് തള്ളുന്നത്. മത്സ്യം, മാംസം എന്നിവയുടെ അവശിഷ്ടങ്ങളും വലിയ തോതില്‍ ഇവിടെ ഇടുന്നുണ്ട്. മാലിന്യം നിറഞ്ഞതിനാല്‍ പ്രദേശത്ത് ദുര്‍ഗന്ധമാണ്​. അടിയന്തരമായി ഇതിനു പരിഹാരം കാണണമെന്ന്​ റെസിഡന്‍റ്​സ്​ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ചിത്രം: മറ്റൂര്‍-കൈപ്പട്ടൂര്‍ റോഡരികില്‍ മാലിന്യം തള്ളിയ നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.