കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു

കോതമംഗലം: കാട്ടുപന്നിയുടെ ആക്രമണത്തിൽ കേബിൾ ടി.വി ടെക്നീഷ്യന്​ പരിക്കേറ്റു. വടാട്ടുപാറ നെടുവക്കാട്ട് ബൈജുവിനാണ് പരിക്കേറ്റത്. ഭൂതത്താൻകെട്ട് -വടാട്ടു പാറ റൂട്ടിൽ ചെക്ക് പോസ്റ്റിന്​ സമീപം കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയാണ്​ അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു. ബൈജുവി‍ൻെറ ഇടതു കാലിനും വലതു കൈക്കും പൊട്ടലേറ്റു. ബൈജുവിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രികാലങ്ങളിൽ വടാട്ടുപാറ പ്രദേശങ്ങളിൽ വന്യജീവി ശല്യം രൂക്ഷമാണ്. രണ്ടാഴ്ച മുമ്പ്​ മ്ലാവ് വട്ടംചാടി മറ്റൊരു ബൈക്ക് യാത്രികനും പരിക്കേറ്റിരുന്നു. EM KMGM 4 Pig പരിക്കേറ്റ ബൈജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.