മട്ടാഞ്ചേരി ആശുപത്രിയിൽ ഇന്നുമുതൽ കോവിഡ് ഇതര രോഗികൾക്കും ചികിത്സ

മട്ടാഞ്ചേരി: കോവിഡ് ബാധിതരായ ഗർഭിണികൾക്ക് മാത്രമായി ചികിത്സ പരിമിതപ്പെടുത്തിയ മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വെള്ളിയാഴ്ച മുതൽ കോവിഡ് ഇതര രോഗികൾക്കും ചികിത്സ ലഭ്യമാകും. കഴിഞ്ഞ വാരം മുതൽ ആശുപത്രിയിൽ കോവിഡ് ബാധിതരായ ഗർഭിണികൾക്ക് മാത്രമായി ചികിത്സ പരിമിതപ്പെടുത്തിയിരുന്നു. ഇതാകട്ടെ ഏറെ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. വെള്ളിയാഴ്ച മുതൽ കോവിഡ് ബാധിതർക്കുവേണ്ടി അഞ്ച് കിടക്ക മാറ്റിവെക്കും. ബാക്കിയുള്ളവ കോവിഡ് ഇതര രോഗികൾക്കായി വിനിയോഗിക്കും. സർക്കാർ നിർദേശപ്രകാരമാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.