ചന്തത്തോട്ടിലേക്ക് മാലിന്യമൊഴുക്കിയവരെ പിടികൂടി

കൂത്താട്ടുകുളം: ടൗണിലെ ചന്തത്തോട്ടിലേക്ക് മാലിന്യമൊഴുക്കിയവരെ നഗരസഭ അധികൃതർ പിടികൂടി. രാമപുരം കവലക്ക് സമീപം ഹരിത കോപ്ലക്സിൽനിന്ന്​ ശൗചാലയ മാലിന്യവും സി.എസ്.ഐ ഷോപ്പിങ് കോംപ്ലക്സിലെ ബേക്കറി, ടെലഫോൺ എക്സ്ചേഞ്ചിനു സമീപത്തെ തട്ടുകട എന്നിവിടങ്ങളിൽനിന്ന്​​ അടുക്കള മാലിന്യവുമാണ്​ ഓടയിലേക്ക് ഒഴുക്കിയിരുന്നത്. മൂന്നുസ്ഥാപനങ്ങൾക്കും നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. സെൻട്രൽ കവലയിൽ പെട്രോൾ പമ്പിനു സമീപം ദുർഗന്ധം രൂക്ഷമായപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. വ്യാപാരികളുടെ പരാതിയെത്തുടർന്നാണ് നടപടി. ചിത്രം കൂത്താട്ടുകുളം ടൗൺ ചന്തത്തോട്ടിലേക്ക് മാലിന്യം ഒഴുക്കിയ സ്ഥാപനം കണ്ടെത്താൻ നഗരസഭ അധികൃതർ പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.