മദർ ആനിമേറ്റർ വളൻറിയർ നിയമനം

ആലുവ: കെ-ഡിസ്ക് പട്ടികജാതി വികസന വകുപ്പുമായി സഹകരിച്ച്​ നടപ്പാക്കുന്ന ടീച്ച് മാത്തമാറ്റിക്സ് ഫോർ കേരള (മഞ്ചാടി) പദ്ധതിയിലേക്ക് മദർ ആനിമേറ്റർമാർ, വളൻറിയർ എന്നിവരെ തെരഞ്ഞെടുക്കുന്നു. കീഴ്​മാ​ട് പ്രവർത്തിക്കുന്ന ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ രണ്ട് മദർ ആനിമേറ്റർമാരെയും ഒരു വളൻറിയറെയുമാണ് നിയമിക്കുന്നത്. മദർ ആനിമേറ്റർ തസ്തികക്ക് ബി.എസ്​സി കണക്ക് അല്ലെങ്കിൽ ഏതെങ്കിലും സയൻസ് വിഷയത്തിലുള്ള ബിരുദവും വളൻറിയർ തസ്തികക്ക് സയൻസ് വിഷയത്തിലുള്ള പ്ലസ് ടു അല്ലെങ്കിൽ തതുല്യമാണ് യോഗ്യത. mdrecruit2021@gmail.com ഇ-മെയിൽ വിലാസത്തിൽ ബിയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ എന്നിവ അയക്കണം. വെള്ളിയാഴ്ച വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9633882725.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.