തൊഴിലുറപ്പ് പദ്ധതി കൂവപ്പടി പഞ്ചായത്ത് മുന്നില്‍

പെരുമ്പാവൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2021-22 സാമ്പത്തിക വര്‍ഷം കൂവപ്പടി ഗ്രാമപഞ്ചായത്ത് മൂന്നുകോടി ചെലവഴിച്ച് ബ്ലോക്ക് തലത്തില്‍ മുന്നിലായി. 1716 കുടുംബങ്ങള്‍ക്ക് 94350 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായി കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, വൈസ് പ്രസിഡന്റ് ബേബി തോപ്പിലാന്‍ എന്നിവര്‍ അറിയിച്ചു. ഇതോടെ നടപ്പുവര്‍ഷം കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ആറ് ഗ്രാമപഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനം സൃഷ്​ടിച്ചതിലും തുക ചെലവഴിച്ചതിലും പഞ്ചായത്ത് ഒന്നാമതാണ്. ഈ നേട്ടത്തിലൂടെ ശരാശരി 54.98 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞു. 100 തൊഴില്‍ ദിനങ്ങള്‍ 83 പേര്‍ക്ക് ലഭ്യമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.