മുദ്രപ്പത്രം കിട്ടാനില്ല; രജിസ്ട്രേഷൻ സ്തംഭനാവസ്ഥയിൽ

അങ്കമാലി: മുദ്രപ്പത്ര ക്ഷാമംമൂലം പ്രമാണങ്ങളുടെ രജിസ്ട്രേഷനെ സാരമായി ബാധിക്കുന്നതായി പരാതി. മുദ്രപ്പത്രം ലഭ്യമാകാത്തതിനാൽ ജില്ല അതിർത്തികൂടിയായ അങ്കമാലി മേഖലയിൽ പല ആധാരങ്ങളുടെയും രജിസ്ട്രേഷൻ മുടങ്ങി. സംസ്ഥാനത്ത് എറണാകുളം, തൃശൂർ ജില്ലകളിലാണ് കൂടുതൽ ക്ഷാമം അനുഭവപ്പെടുന്നതെന്ന്​ ആധാരമെഴുത്തുകാരും ഇടപാടുകാരും പറയുന്നത്. ആഴ്ചകളായി വെണ്ടർമാർ ട്രഷറികൾ കയറിയിറങ്ങുന്നുണ്ടെങ്കിലും മുദ്രപ്പത്രം കിട്ടുന്നില്ല. അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും പത്രങ്ങൾക്കാണ്​ കൂടുതൽ ക്ഷാമം. ബിനാമികൾ സൃഷ്ടിക്കുന്ന കൃത്രിമ ക്ഷാമമാണോയെന്നും സംശയം ഉയർന്നിട്ടുണ്ട്. സെറ്റിൽമെന്‍റ്​ ആധാരങ്ങൾ രജിസ്ട്രേഷൻ നടത്തുതിനും ഭാഗാധാരം നടത്തുന്നതിനും മറ്റുമായി വിദേശത്തു നിന്നും എത്തിയവർക്ക് തിരിച്ചുപോകാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. വിസ കാലാവധി തീരാറായവരാണ് ഏറെ വിഷമിക്കുന്നത്. മുദ്രപ്പത്രം എന്ന്​ ലഭിക്കുമെന്ന് ഒരുറപ്പുമില്ല. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ സർക്കാറിന് ലഭിക്കേണ്ട വൻ തുകയും ഇപ്പോൾ നഷ്ടപ്പെടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.