ലൈബ്രറി പ്രവർത്തന ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു

മൂവാറ്റുപുഴ: ലൈബ്രറികൾ നടത്തുന്ന പ്രതിമാസ പരിപാടിക്ക് നൽകുന്ന പ്രവർത്തന ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. 2021 ഫെബ്രുവരി ഒന്നു മുതൽ 2022 ജനുവരി 31 വരെ ലൈബ്രറികൾ നടത്തിയ തനതു പരിപാടികൾക്ക് ആയിരം രൂപ ക്രമത്തിൽ പരമാവധി 10 പരിപാടികൾക്ക് പതിനായിരം വരെയാണ് അനുവദിക്കുന്നത്. 2021 ഏപ്രിൽ മുതൽ ജൂൺ വരെ ലോക്ക് ഡൗൺ ആയതിനാൽ ഈ കാലയളവിൽ നടത്തിയ പരിപാടികൾക്കും ഓൺലൈനായി നടത്തിയ പരിപാടികൾക്കും ഗ്രാന്റ് അനുവദിക്കില്ല. മിനിമം അഞ്ച് പരിപാടികളെങ്കിലും നടത്തിയ ലൈബ്രറികൾക്കാണ് അപേക്ഷിക്കാൻ അർഹത. അപേക്ഷയും അനുബന്ധ രേഖകളും സഹിതം ഫെബ്രുവരി അഞ്ചിനകം മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫിസിൽ എത്തിക്കണമെന്ന് താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.