കണ്ണൂർ ബോർഡ് ഓഫ് സ്റ്റഡീസ്: ഹരജി വിധി പറയാൻ മാറ്റി

കൊച്ചി: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം ​ചോദ്യം ചെയ്യുന്ന ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. സർക്കാർ, എയ്​ഡഡ് കോളജുകളിലെ മുതിർന്ന അധ്യാപകരെപ്പോലും ഒഴിവാക്കി യു.ജി.സി യോഗ്യതകളില്ലാത്ത സ്വാശ്രയ കോളജ് അധ്യാപകരെയും കരാർ അധ്യാപകരെയും ഉൾപ്പെടുത്തിയാണ്​ ചാൻസലറുടെ അധികാരം കവർന്ന്​ നിയമനം നടത്തിയതെന്നതടക്കം ആരോപിച്ച്​ സർവകലാശാല സെനറ്റ് അംഗം വി. വിജയകുമാർ, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവർ നൽകിയ അപ്പീൽ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​. ഹരജിക്കാരുടെയും സർവകലാശാലയുടെയും വാദം പൂർത്തിയായതിനെത്തുടർന്നാണ്​ ചീഫ്​ ജസ്റ്റിസ്​ അടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ വിധി പറയാൻ മാറ്റിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.