ചെറുകിട വ്യാപാര മേഖലക്ക് ഗുണകരമല്ലെന്ന് സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ

കൊച്ചി: കേന്ദ്രബജറ്റിലൂടെ ചെറുകിട വ്യാപാര മേഖലക്ക് നേട്ടം ഉണ്ടാകില്ലെന്ന് കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. ടി. പ്രസന്നകുമാറും ജനറൽ സെക്രട്ടറി ടി.എം. സലീമും പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ കഷ്ടത അനുഭവിക്കുന്ന എം.എസ്.എം.ഇകൾക്ക് എമർജൻസ് ക്രെഡിറ്റ് സ്കീം വഴി സഹായം നൽകിയെന്നും 2023 വരെ കാലാവധി നീട്ടിയെന്നും അതിനുള്ള ഗാരന്‍റി തുക 50,000 കോടിയിൽനിന്ന്​ വർധിപ്പിച്ചെന്നും പറയുമ്പോഴും രാജ്യത്തെ എട്ടുകോടിയോളം വ്യാപാരികൾക്ക് ഒരു ഗുണവും ലഭിച്ചില്ലെന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു. കോർപറേറ്റ് കുത്തകകൾക്ക് നേരിട്ടും ഓൺലൈൻ കുത്തകകൾക്ക് പരോക്ഷമായും വലിയ ഇളവുകളും സഹായങ്ങളും ബജറ്റിൽ ഉടനീളമുണ്ട്. ഇത് കടുത്ത അനീതിയാണെന്നും അവർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.