മീഡിയവണ്‍ ചാനലിന്‍റെ വിലക്ക്: പ്രസ്‌ക്ലബ് പ്രതിഷേധിച്ചു

മീഡിയവണ്‍ ചാനലിന്‍റെ വിലക്ക്: മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു കൊച്ചി: മീഡിയവണ്‍ ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കെ.യു.ഡബ്ല്യു.ജെ എറണാകുളം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നീക്കം ജനാധിപത്യത്തിന് എതിരാണെന്ന് ജില്ല കമ്മിറ്റി വ്യക്തമാക്കി. എറണാകുളം പ്രസ് ക്ലബിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം പി.സി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് ആക്ടിങ്​ സെക്രട്ടറി സി.എന്‍. റെജി, മാധ്യമപ്രവര്‍ത്തകരായ പി.എ. സുബൈര്‍, കെ.ബി.എ. കരീം, ഷാജി ഇടപ്പള്ളി, മുഹമ്മദ് റിയാസ്, നിയാസ് റഹ്​മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.