കേന്ദ്രബജറ്റ് അടിമുടി പരാജയം -ഏകോപന സമിതി

കൊച്ചി: യൂനിയന്‍ ബജറ്റ് അടിമുടി പരാജയമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി. 25 വര്‍ഷം മുന്നില്‍ക്കണ്ടുള്ള ബജറ്റെന്ന് യൂനിയന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വിശേഷിപ്പിച്ച ബജറ്റില്‍ സംസ്ഥാനത്തെയും രാജ്യത്തെയും ലക്ഷോപലക്ഷം ചെറുകിട-ഇടത്തരം വ്യാപാരികളുടെ നിലനില്‍പിന്​ ഒന്നുമില്ലെന്ന് ജില്ല കമ്മിറ്റി വിലയിരുത്തി. കോവിഡ് പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്ന് ആശങ്കപ്പെട്ടുകഴിയുന്ന രാജ്യത്തെ ഓരോ ചെറുകിട കച്ചവടക്കാരന്‍റെ പ്രതീക്ഷകൾക്ക്​ പുല്ലുവിലയാണ് കേന്ദ്ര ധനമന്ത്രി നല്‍കിയതെന്ന് കെ.വി.വി.ഇ.എസ് ജില്ല പ്രസിഡൻറ് പി.സി. ജേക്കബ് കുറ്റപ്പെടുത്തി. കര്‍ഷകരെയും പാടേ അവഗണിച്ചതായി കെ.വി.വി.ഇ.എസ് ജില്ല ജനറല്‍ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ്, ട്രഷറര്‍ സി.എസ്. അജ്മല്‍ എന്നിവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.