ജയിലിൽ കഴിയുന്ന തൊഴിലാളികളോട് കിറ്റെക്സ്​ നീതി കാണിക്കുന്നില്ലെന്ന്

കൊച്ചി: കിറ്റെക്​സിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ അന്തർസംസ്ഥാന തൊഴിലാളികൾക്ക്​ നീതി നിഷേധിക്കപ്പെടുന്നുവെന്ന്​ ന്യൂ ട്രേഡ്​ യൂനിയൻ ഇനിഷ്യേറ്റിവും പ്രൊഗ്രസീവ്​ വർക്കേഴ്​സ്​ ഓർഗനൈസേഷനും വാർത്തസമ്മേളനത്തിൽ പറഞ്ഞു. 174 അന്തർസംസ്ഥാന തൊഴിലാളികൾ ഒരു മാസത്തിലധികമായി തടങ്കലിലാണ്​. അവരുടെ കേസുകൾ നടത്താൻ വക്കീലിനെ നിയമിക്കാൻ കമ്പനി തയാറായിട്ടില്ല. സർക്കാറോ ലീഗൽ സർവിസസ്​ സൊസൈറ്റിയോ ഇടപെടുന്നില്ലെന്നും സംഘടന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അവർക്ക്​ ആവശ്യമായ നിയമസഹായം നൽകാൻ തയാറാകണമെന്ന്​ ന്യൂ ​ട്രേഡ്​ യൂനിയൻ ഇനിഷ്യേറ്റിവ്​ പ്രസിഡന്‍റ്​​ എം. ശ്രീകുമാർ, പ്രൊഗ്രസീവ് വർക്കേഴ്​സ്​ ഓർഗനൈസേഷൻ ചെയർപേഴ്​സൻ ​ജോർജ്​ മാത്യു, ആനീസ്, എ.പി. പോളി എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.