മീഡിയവൺ സംപ്രേഷണ വിലക്ക്: എസ്.ഡി.പി.ഐ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

കൊച്ചി: മീഡിയവൺ സംപ്രേഷണം വിലക്കിയതിനെതിരെ എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി വായ് മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. എറണാകുളം മേനക ജങ്ഷനിൽ നടത്തിയ പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലങ്ങുവെക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഭരണഘടനയെ ഇല്ലാതാക്കാൻ വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഭരണഘടന നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും മീഡിയ വണിന്‍റെ പക്ഷം ചേരേണ്ട സാഹചര്യമാണിതെന്ന് അദ്ദേഹം ഓർമപ്പെടുത്തി. ജില്ല പ്രസിഡൻറ് വി.കെ. ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അജ്മൽ കെ. മുജീബ് സ്വാഗതം പറഞ്ഞു. ലത്തീഫ് കോമ്പാറ, ഷമീർ മാഞ്ഞാലി, ബാബു വേങ്ങൂർ, കെ.എ. മുഹമ്മദ്‌ ഷമീർ, ശിഹാബ് പടന്നാട്ട്, എറണാകുളം മണ്ഡലം ട്രഷറർ സലാം പാറക്കാടൻ, നാസർ എളമന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.