കൊച്ചി: നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്ററില്‍ ബുധനാഴ്ച സാങ്കേതിക കാരണങ്ങളാല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടാകില്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. ജോലി ഒഴിവ് കൊച്ചി: കുട്ടികൾക്കായുള്ള ജില്ല വെബ് പോർട്ടൽ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. യോഗ്യത: കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്നോളജിയിലോ ബിടെക് ബിരുദം അല്ലെങ്കിൽ എം.സി.എ. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും വേണം. പ്രായപരിധി 35. അപേക്ഷ ഓൺലൈനായി kerekn@nic.in എന്ന ഇ-മെയിലിൽ അയക്കണം. അപേക്ഷയോടൊപ്പം ബയോഡേറ്റയും യോഗ്യത, പ്രവർത്തന പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം. സ്കിൽ ടെസ്റ്റ്, ഇന്‍റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10. പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു കൊച്ചി: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ഒരു വർഷത്തെ മെഡിക്കൽ എൻജിനീയറിങ് പരീക്ഷ പരിശീലനം നൽകുന്ന ലക്ഷ്യ പദ്ധതിയിലേക്ക് പട്ടികജാതി വിദ്യാർഥികളിൽനിന്ന് അപേക്ഷക്ഷണിച്ചു. അപേക്ഷകൾ ഫെബ്രുവരി 11ന് മുമ്പ് ജില്ല പട്ടികജാതി വികസന ഓഫിസിൽ ലഭിക്കണം. വിവരങ്ങൾക്ക്: 0484 -2422256
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.