ബഹുജന പ്രതിഷേധ സംഗമം

കോതമംഗലം: മീഡിയവൺ ചാനലിനെതിരായ കേന്ദ്ര സർക്കാർ നീക്കത്തിൽ കോതമംഗലത്ത് സംഘടിപ്പിച്ചു. ഗാന്ധി സ്ക്വയറിൽ നടന്ന പ്രതിഷേധ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ എം.എം. ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സി.പി.എസ്. ബാലൻ (സി.പി.എം), പി.കെ. മൊയ്തു (മുസ്​ലിംലീഗ്), സീതി മുഹമ്മദ് (കോൺ), അഡ്വ. അബു മൊയ്തീൻ (ഐ.എൻ.ടി.യു.സി), അനൂപ് ഇട്ടൻ (കെ.എസ്.യു), കെ.എച്ച്. സലിം (വെൽഫെയർ പാർട്ടി), സലഫി മസ്ജിദ് ഇമാം മുഹമ്മദ് പി. ഹസൻ, സലാം കാവാട്ട് (മീഡിയ 60) തുടങ്ങിയവർ സംസാരിച്ചു. ഇ.എച്ച്. അബ്ദുൽ കരീം സ്വാഗതവും കെ.എ. മൻസൂർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.