​മൂന്നേകാൽ കിലോ കഞ്ചാവ് പിടികൂടി

പള്ളിക്കര: അമ്പലമേട് പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ രണ്ട് സ്ഥലത്തുനിന്നായി മൂന്ന് കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. കരിമുകള്‍ ഫാക്​ട് കോളനി പരിസരത്തുനിന്നും 2.75 കിലോയും പെരിങ്ങാല പോത്താനാംപറമ്പ് ഭാഗത്തുനിന്നും 600 ഗ്രാം കഞ്ചാവും പിടികൂടി​. ഫാക്​ട് കോളനിയിലും പരിസരത്തും ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്നതായി പൊലീസ് കമീഷണര്‍ നാഗരാജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ്​ പരിശോധന നടത്തിയത്​. ഇതേതുടര്‍ന്ന് ഒഡിഷ സ്വദേശി മംഗള്‍ (45), ബിഹാര്‍ സ്വദേശി മുനേഷ് സാഹ (46), പശ്ചിമബംഗാള്‍ സ്വദേശി നിമല്‍ മണ്ഡല്‍ (27) എന്നിവരെയാണ് പിടികൂടിയത്. പെരിങ്ങാല പോത്തിനാംപറമ്പില്‍നിന്ന്​ തണ്ടേക്കാട് സ്വദേശികളായ മുനീര്‍, ഫനില്‍ഷാ, നിഷാദ്, പെരിങ്ങാല സ്വദേശി ആദം എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച് കാറും പൊലീസ് പിടിച്ചെടുത്തു. അമ്പലമേട് സി.ഐ ലാല്‍ സി. ബേബി, എസ്.ഐ തോമസ് കെ. സേവ്യര്‍, എ.എസ്.ഐമാരായ സന്തോഷ് ജോര്‍ജ്, ജോസ്, റെജി, ബിജു വിന്‍സന്റ്, സി.പി.ഒമാരായ അഖില്‍, റിതിന്‍, അജില്‍ രാജ്, സനോജ്, സൈബാന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.