ബജറ്റ് മാറ്റമുണ്ടാക്കാൻ ഉതകുന്നത് -ശ്യാം ശ്രീനിവാസൻ

കൊച്ചി: ശരിക്കും മാറ്റമുണ്ടാക്കാനുതകുന്നതാണ് പുതിയ കേന്ദ്ര ബജറ്റെന്ന് ഫെഡറൽ ബാങ്ക് സി.ഇ.ഒ ശ്യാം ശ്രീനിവാസൻ. ധനമന്ത്രി ലക്ഷ്യമിട്ടത് നയപരമായ ചര്‍ച്ചകളാണ്. അടിസ്ഥാന സൗകര്യവികസനത്തിന്​ മൂലധനച്ചെലവില്‍ 35 ശതമാനം വർധന, പ്രതിരോധരംഗത്തെ ചെലവില്‍ തദ്ദേശ കമ്പനികള്‍ക്ക് 65 ശതമാനം, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതിയിളവ്, പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍ തുടങ്ങിയവയെല്ലാം സൂചിപ്പിക്കുന്നത് ആത്മനിര്‍ഭര്‍ ഭാരതിനായുള്ള സുവ്യക്തവും മനോഹരമായി ചിട്ടപ്പെടുത്തിയതുമായ പ്രതീക്ഷകളാണെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.