മീഡിയവൺ സംപ്രേഷണം തടഞ്ഞതിൽ പ്രതിഷേധം

പള്ളിക്കര: 'മീഡിയവൺ' വാർത്ത സംപ്രേഷണം തടഞ്ഞ കേന്ദ്ര വാർത്താ മന്ത്രാലയത്തിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് പെരിങ്ങാല പൗരാവലിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. കെ.എ. സുബൈർ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ സക്കരിയ പള്ളിക്കര മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് കെ.കെ. രമേശ്, പഞ്ചായത്ത് മെംബർമാരായ പി.കെ. അബൂബക്കർ, എം.പി. യൂനുസ്, മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.എച്ച്. മുഹമ്മദ് കുഞ്ഞ്, സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം ടി.പി. ഷാജഹാൻ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് കെ.കെ. നൗഷാദ് എന്നിവർ സംസാരിച്ചു. പടം. മീഡിയവൺ സംപ്രേഷണം തടഞ്ഞതിൽ പ്രതിഷേധിച്ച് പെരിങ്ങാല പൗരാവലി നടത്തിയ പ്രകടനം (em palli 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.