രക്തസാക്ഷി ദിനാചരണം

പെരുമ്പാവൂര്‍: മഹാത്മാഗാന്ധിയുടെ 74ാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ വര്‍ഗീയവിരുദ്ധ പ്രതിജ്ഞ സദസ്സ്​ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.കെ. രാമകൃഷ്​ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ. മുഹമ്മദ്കുഞ്ഞ്, ബിജു ജോണ്‍, പോള്‍ പാത്തിക്കല്‍, അഭിലാഷ് പുതിയേടത്ത്, കെ.സി. അരുണ്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ വര്‍ഗീയ വിരുദ്ധ സദസ്സില്‍ മണ്ഡലം പ്രസിഡന്റ് വി.എച്ച്. മുഹമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ എം.പി. ജോര്‍ജ്, കെ.വൈ. യാക്കോബ്, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ജെസി ബേബി തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 1 T.M. Sakkeer Husain മഹാത്മാഗാന്ധിയുടെ 74ാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ വര്‍ഗീയവിരുദ്ധ പ്രതിജ്ഞ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.