മൊബൈൽ ഫോൺ കവർച്ച; രണ്ടുപേർ അറസ്റ്റിൽ

വരാപ്പുഴ: അന്തർസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോട്ടുവള്ളി സ്വദേശികളായ ദേവസ്വംപറമ്പ് വീട്ടിൽ ഫഫിൻ (23), ഇലഞ്ഞിവേലിൽ വീട്ടിൽ ഏനോഷ് (24) എന്നിവരെയാണ് വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 24ന് വൈകീട്ട് ഏഴോടെ വരാപ്പുഴയിലെ ബാറിലാണ് സംഭവം. ബിയർ വാങ്ങാനെത്തിയ അന്തർ സംസ്ഥാന തൊഴിലാളിയായ അമീറുൾ ഹുസൈനെയാണ് ഇവർ ആക്രമിച്ച് മൊബൈൽ ഫോണുമായി കടന്നുകളഞ്ഞത്. കോട്ടുവള്ളി സൗത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ പൊലീസ് സാഹസികമായാണ് പിടികൂടിയത്. രണ്ടുപേർക്കുമെതിരെ പറവൂർ സ്റ്റേഷനിൽ കേസുണ്ട്. പ്രതികളെ റിമാൻഡ്​ ചെയ്തു. എസ്.എച്ച്.ഒ എസ്.എസ്. സജീവ് കുമാർ, എസ്.ഐ എ.ജി. സജീവ്, എ.എസ്.ഐ കെ.ടി. ജജീഷ്, എസ്.സി.പി.ഒ എസ്. വിജയകൃഷ്ണൻ, സി.പി.ഒമാരായ ഒ.എസ്. ശ്രീജിത്ത്, വി.ഡി. മുരുകേശൻ, എം.പി. സിജിത്, ഷിജു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പടം ER adhithi thozhilali 2 അറസ്റ്റിലായ ഫഫിൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.