പുഴയിൽ അറവുമാലിന്യം തള്ളി

മൂവാറ്റുപുഴ: പുഴയിലേക്ക് വീണ്ടും അറവുമാലിന്യവും നഗരമാലിന്യം തള്ളി. ചാലിക്കടവ് പാലത്തിൽനിന്നും ഞായറാഴ്ച രാത്രിയാണ്​ ലോഡു കണക്കിനു അറവുമാലിന്യം മൂവാറ്റുപുഴയാറിലേക്ക്​ തള്ളിയത്. ചാക്കിൽ നിറച്ചു ലോറിയിൽ കൊണ്ടുവന്ന മാലിന്യം ചാലിക്കടവ് പാലത്തിൽനിന്ന്​ തള്ളുകയായിരുന്നു. പുഴയരികിലും കടവുകളിലും കന്നുകാലികളുടെ ആന്തരീകാവയവങ്ങൾ ഉൾപ്പെടെ ചിതറിക്കിടക്കുകയാണ്. മൂവാറ്റുപുഴയാറിൽ ജലശുദ്ധീകരണ ശാലയുടെ ക്യാച്ച്മെന്റ് ഏരിയയിലേക്കാണ് മാലിന്യം ഒഴുകി എത്തുക. മാസങ്ങൾക്കു മുമ്പ്​ ഇവിടെ സമാനമായ വിധത്തിൽ മാലിന്യം തള്ളിയിരുന്നു. പുഴയെ മാലിന്യത്തിൽനിന്ന്​ സംരക്ഷിക്കാൻ ചാലിക്കടവ് പാലത്തിൽ സി.സി.ടി.വി കാമറകളും നിരീക്ഷണവും ഏർപ്പെടുത്തണമെന്ന് മൂവാറ്റുപുഴ മേഖല പൗരസമിതി പ്രസിഡന്റ് നജീർ ഉപ്പുട്ടിങ്കൽ ആവശ്യപ്പെട്ടു. ചിത്രം. പുഴയിലേക്ക് അറവു മാലിന്യം തള്ളിയ നിലയിൽ . Em Mvpa 6 Puzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.