മറ്റൂർ ജങ്​ഷനിൽ ഗതാഗത തടസ്സം രൂക്ഷം

കാലടി: എം.സി റോഡിൽ . മറ്റൂരിൽനിന്ന് വിമനത്താവളത്തിലേക്ക് പോകുന്ന റോഡും പുതിയതായി മലയാറ്റൂർ, മഞ്ഞപ്ര ഭാഗത്തേക്ക് പോകുന്നതിനായി ഗതാഗതത്തിനായി തുറന്നുകൊടുത്ത ചെമ്പച്ചേരി റോഡും അങ്കമാലി, പെരുമ്പാവൂർ ഭാഗത്തേക്കുള്ള റോഡുകളും സംഗമിക്കുന്ന ജങ്​ഷനാണ് മറ്റൂർ. ശ്രീശങ്കര കോളജ്, ആദിശങ്കര എൻജിനീയറിങ് കോളജ് ഉൾപ്പെടെയുള്ള നിരവധി വിദ്യാഭ്യാസ സഥാപനങ്ങളും ഈ ഭാഗത്തുണ്ട്. പാറമടകളിൽനിന്നുള്ള ടോറസ് വാഹനങ്ങൾ ഉൾപ്പെടെ ഇതിലെ വരുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. കാലടിയിലെ ഗതാഗതതടസ്സത്തിനുശേഷം ഒരു കിലോമീറ്റർ അകലെയുള്ള മറ്റൂരിൽ ഗതാഗതക്കുരുക്ക്​ രൂപപ്പെടുന്നത് ദീർഘദൂര യാത്രക്കാരെ ഉൾപ്പെടെ ദുരിതത്തിലാക്കുന്നുണ്ട്. ചിത്രം--മറ്റൂർ ജങ്​ഷനിലെ ഗതാഗതക്കുരുക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.