ബിസിനസ് പങ്കാളിത്തം: പണം തട്ടിയയാൾ അറസ്റ്റിൽ

കോതമംഗലം: കോഴി ഫാം ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞു പണം തട്ടിയയാൾ പിടിയിൽ. ഊന്നുകൽ കൊച്ചറക്കൽ വീട്ടിൽ രാജുവാണ്​ (53) കോതമംഗലം പൊലീസ്​ പിടിയിലായത്. കോതമംഗലം ബാറിലെ അഭിഭാഷകനായ ഊന്നുകൽ സ്വദേശിയുടെ പക്കൽനിന്ന്​ 27 ലക്ഷം രൂപയാണ് ഇയാൾ പലതവണയായി തട്ടിയെടുത്തത്. എസ്.ഐമാരായ ഇ.പി. ജോയി, ഷാജി കുര്യാക്കോസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. EM KMGM 10 Raju അറസ്റ്റിലായ രാജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.