കാണാതായ യുവാവിന്‍റെ മൃതദേഹം കുളത്തിൽ

കാണാതായ യുവാവിന്‍റെ മൃതദേഹം കുളത്തിൽ കുമളി: രണ്ടുദിവസം മുമ്പ് കാണാതായ യുവാവിന്‍റെ മൃതദേഹം പഞ്ചായത്ത് കുളത്തിൽ കണ്ടെത്തി. പശുമല എസ്‌റ്റേറ്റ് ഒന്നാം ഡിവിഷനിൽ ആരോഗ്യദാസ് - സഹായ മേരി ദമ്പതികളുടെ മകൻ രൂപനാണ്​ (24) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്. ബന്ധുക്കളും പൊലീസും തിരച്ചിൽ നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച രാവിലെ 11ന് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ രൂപൻ അവിവാഹിതനാണ്. വണ്ടിപ്പെരിയാർ ഇൻസ്പെക്ടർ ടി. ഡി. സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്​മോർട്ടത്തിന്​ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങൾക്കുമുമ്പാണ് രൂപനും കുടുംബാംഗങ്ങളും പുതിയ വീട്ടിൽ താമസം തുടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.