കൊച്ചി: മുസ്‌ലിംലീഗ് ഓഫിസുകള്‍ ബഹുജന സേവനത്തിന്‍റെ കാര്യാലയങ്ങളാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജില്ല കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ സി.എച്ച് സ്മാരക മന്ദിരത്തിന്റെ നിര്‍മാണ ഫണ്ട് ശേഖരണം എച്ച്.ഇ. മുഹമ്മദ് ബാബു സേട്ടില്‍നിന്ന് സ്വീകരിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. കാലഘട്ടത്തിനനുസരിച്ച് പാര്‍ട്ടിയെ സജ്ജമാക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജില്ല പ്രസിഡന്റ് കെ.എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി പാറക്കാട്ട് ഹംസ, ട്രഷറര്‍ എന്‍.കെ. നാസര്‍, എം.പി. അബ്ദുൽഖാദര്‍, എന്‍.വി.സി അഹമ്മദ്, പി.കെ. ജലീല്‍, എം.യു. ഇബ്രാഹിം, ഉസ്മാന് തോലക്കര, കെ.എച്ച്. മുഹമ്മദ്കുഞ്ഞ്, പി.എ. മമ്മു, ഇ.എം. അബ്ദുൽസലാം, കരീം പാടത്തിക്കര, പി.എ. അഹമ്മദ് കബീര്‍, അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. Photo Caption ER muslim league \Iസി.എച്ച് സ്മാരക മന്ദിരത്തിന്റെ നിര്‍മാണ ഫണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ടില്‍നിന്ന് സ്വീകരിച്ച് ഉദ്ഘാടനം ചെയ്യുന്നു \I
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.