കൊച്ചി: മെട്രോ എം.ജി റോഡ് സ്‌റ്റേഷനില്‍ ഗെയിമിങ് സ്‌റ്റേഷന്‍ ബാലതാരം വൃദ്ധി വിശാല്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഗെയിം, ജോക്കര്‍ ഗെയിം, ടോയ് പിക്കിങ് ഗെയിം തുടങ്ങിയ ഇനങ്ങളാണ് ഗെയിമിങ് സ്റ്റേഷനില്‍ ഉള്ളത്. സ്റ്റേഷനിലെ കസ്റ്റമര്‍കെയറില്‍ പണം അടച്ച് ഗെയിമുകള്‍ കളിക്കാം. 50 രൂപയാണ് ടോയ് പിക്കിങ് ഗെയിം ചാര്‍ജ്. രണ്ട് കോയിന്‍ ലഭിക്കും. ഇതുപയോഗിച്ച് കളിച്ച് ഇഷ്ടമുള്ള ടോയ് സ്വന്തമാക്കാം. ജോക്കര്‍ഗെയിമിന് രണ്ട് ബാളുകള്‍ക്ക് 10 രൂപയാണ് നിരക്ക്. കളിക്കുമ്പോള്‍ 10 പോയന്‍റ് നേടിയാല്‍ ഗിഫ്റ്റ് കിട്ടും. കാര്‍ റേസിന് 50 രൂപയാണ് നിരക്ക്. അഞ്ച് ലാപ് വരെ ഇതുപയോഗിച്ച് കളിക്കാം. ചടങ്ങില്‍ കെ.എം.ആര്‍.എല്‍ ജനറൽ മാനേജർ സി. നിരീഷ്, സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുമി നടരാജന്‍ എന്നിവര്‍ സംബന്ധിച്ചു. ഗെയിമിങ് സെന്‍റര്‍കൂടി പ്രവര്‍ത്തനം തുടങ്ങിയതോടെ എം.ജി റോഡ് സ്റ്റേഷനില്‍ ആളുകള്‍ക്ക് സവിശേഷ യാത്രാനുഭവമാണ് നല്‍കുന്നത്. പടികള്‍ കയറുമ്പോള്‍ സംഗീതം പൊഴിക്കുന്ന മ്യൂസിക് സ്റ്റെയര്‍, കാലുകൊണ്ട് ചവിട്ടി പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ചാര്‍ജിങ് സൗകര്യം, സെല്‍ഫി കോര്‍ണര്‍ തുടങ്ങിയവക്കൊപ്പമാണ് കുട്ടികള്‍ക്ക് വിനോദത്തിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.