കളമശ്ശേരി നഗരസഭ പ്ലാസ്റ്റിക് മാലിന്യം ഇനിമുതൽ കഴുകിവൃത്തിയാക്കിയതേ സംഭരിക്കൂ

കളമശ്ശേരി: വീടുകളിൽനിന്ന്​ കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം പ്ലാസ്റ്റിക് മാലിന്യം ഇനിമുതൽ കഴുകി വൃത്തിയാക്കിയതേ സംഭരിക്കൂ. അല്ലാത്തവ ശേഖരിക്കേണ്ടതില്ലെന്ന്​ ഹരിത കർമസേനക്ക് നഗരസഭ നിർദേശം നൽകി. കഴിഞ്ഞ 18ന് നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തിന് തീപിടിച്ചതിനെത്തുടർന്ന് രണ്ടാഴ്ചയായി വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പ്ലാസ്റ്റിക് എടുക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതുമൂലം വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യം കുമിഞ്ഞുകൂടി. കൂടാതെ തെരുവുകളിൽ മാലിന്യം തള്ളാനും തുടങ്ങി. ഇതോടെയാണ്​ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ നഗരസഭ ആരോഗ്യ വിഭാഗം തീരുമാനമെടുത്തത്​. ഇതിനായി ചേർന്ന യോഗത്തിലാണ് കഴുകിവൃത്തിയാക്കിയവ മാത്രം സ്വീകരിച്ചാൽ മതിയെന്ന് തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.