ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റില്‍

ചേര്‍ത്തല: ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പു നടത്തിയ കേസില്‍ യുവതി പിടിയില്‍. ആലപ്പുഴ സ്വദേശിനി ഇന്ദുശാരോണിനെയാണ്(35) ചേര്‍ത്തല പോലീസ് അറസ്റ്റ്​ ചെയ്തത്. പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്ത്​ അരക്കോടിയുടെ തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. ഇതിനകം 37 പരാതികളാണ് പൊലീസില്‍ ലഭിച്ചത്. തട്ടിപ്പില്‍ ഇടനിലക്കാരനായ ആളടക്കം പിടിയിലുണ്ടെന്നാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.