കോതമംഗലം: നേര്യമംഗലത്ത് ശ്രീനാരായണ കാർ വർക്ക്ഷോപ്പിൽ കവർച്ച. രണ്ട് കാറിന്‍റെ ടയറുകളും ഒരു കാറിന്റെ പുത്തൻ ബാറ്ററിയും നഷ്ടപ്പെട്ടു. ഉടമയുടെ പരാതിയിൽ ഊന്നുകൽ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രിയാണ് കവർച്ച നടന്നത്. ഗേറ്റിന്റെ താഴ് തകർത്ത് അകത്തുകടന്നാണ് വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച കാറുകളുടെ ടയറും ബാറ്ററിയും കടത്തിക്കൊണ്ട് പോയത്. ഒരുകാറിന്റെ മുൻവശത്തെ ചില്ലും തകർത്തിട്ടുണ്ട്. ഓഫിസ് മുറി തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.