മൂവാറ്റുപുഴ: നഗരസഭയുടെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് ദേശീയ പതാകയുയർത്തി. ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ് പരിപാലന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് പി.എം. അബ്ദുൽ സലാം ദേശീയ പതാകയുയർത്തി. ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച് എസ്. സ്കൂളിൽ മാറാടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജിഷ ജിജോ പതാക ഉയർത്തി. മുസ്ലിം ലീഗ് ആട്ടായം ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന പാർട്ടി പ്രവർത്തകൻ യൂസഫ് പൈനായിൽ ദേശീയ പതാക ഉയർത്തി. പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറി അങ്കണത്തിൽ പ്രസിഡന്‍റ് ഫൈസൽ മുണ്ടങ്ങാമറ്റം പതാക ഉയർത്തി. സെക്രട്ടറി ടി.ആർ. ഷാജു റിപ്പബ്ലിക് ദിന സന്ദേശം നല്കി. എം.ഐ.ഇ.ടി സ്കൂളിൽ വനിത ഇസ്ലാമിയ കോളജ് പ്രിൻസിപ്പൽ സബാഹ് ആലുവ പതാകയുയർത്തി. പേഴയ്ക്കാപിള്ളി സെൻട്രൽ ജുമാമസ്ജിദ് പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് പി.എ. ബഷീറും എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ വൈസ് പ്രിൻസിപ്പൽ വി.എസ് ധന്യയും പതാക ഉയർത്തി. സുന്നി യുവജനസംഘം മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി പെരുമറ്റത്ത് സംഘടിപ്പിച്ച സെമിനാർ സൈഫുദ്ദീൻ തങ്ങൾ ഫൈസി അൽബുഖാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അലി പായിപ്ര അധ്യക്ഷതവഹിച്ചു. ചിത്രം :-റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ നഗരസഭ നെഹ്റു പാർക്കിൽ ചെയർമാൻ പി.പി. എൽദോസ് പതാക ഉയർത്തുന്നു. EM Mvpa 3 pp eldhose
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.