പ്രതിഷേധം ഫലം കണ്ടു; മരട്, നെട്ടൂര്‍ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിന് നടപടി

(പടം) മരട്: കുടിവെള്ളക്ഷാമം രൂക്ഷമായ മരട്, നെട്ടൂര്‍ പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. ഈ പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ഉന്നയിച്ച് മരട് നഗരസഭ ജനപ്രതിനിധികള്‍ കഴിഞ്ഞ ദിവസം വാട്ടര്‍ അതോറിറ്റി ഓഫിസ് ഉപരോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാട്ടര്‍ അതോറിറ്റി പരിശോധന വിഭാഗം ഉദ്യോഗസ്ഥര്‍ കുണ്ടന്നൂരില്‍ സന്ദര്‍ശനം നടത്തിയത്. കുണ്ടന്നൂര്‍ പാലത്തിന് താഴെ 400 എം.എം എച്ച്.ഡി പൈപ്പില്‍ ലീക്ക് കണ്ടെത്തുകയും ലിറ്റര്‍ കണക്കിന് വെള്ളം പാഴാകുന്നതും ഉദ്യോഗസ്ഥര്‍ വിലയിരുത്തി. ടെസ്റ്റ് സ്ക്വാഡ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അജീഷ്, അസി.എൻജിനീയര്‍ ഹെലോഷ്യ, തൃപ്പൂണിത്തുറ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ പ്രീത, അസി.എൻജിനീയര്‍ പ്രേമന്‍ എന്നിവര്‍ അടങ്ങുന്ന സംഘത്തോടൊപ്പം മരട് നഗരസഭ ചെയര്‍മാന്‍ ആന്‍റണി ആശാന്‍പറമ്പിലും സ്ഥലം സന്ദര്‍ശിക്കാനെത്തിയിരുന്നു. ലീക്ക് കണ്ടെത്തിയ ഭാഗങ്ങളില്‍ അടുത്ത ദിവസംതന്നെ അറ്റകുറ്റപ്പണി നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. EC-TPRA-1 Water കുണ്ടന്നൂര്‍ പാലത്തിന് താഴെ പൈപ്പ് പൊട്ടിയ ഭാഗം വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പിലും സന്ദര്‍ശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.