കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കവളങ്ങാട് പഞ്ചായത്തിലെ ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് ഗ്രോബാഗ് കിറ്റുകൾ വിതരണം നടത്തി. പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പദ്ധതിയിൽ ഇടവിള കൃഷിക്ക് വിവിധയിനം കിഴങ്ങുവർഗങ്ങൾകൂടി വിതരണം ചെയ്യും. കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സൈജന്‍റ് ചാക്കോ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് ജിൻസിയ ബിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ. കുഞ്ഞുമോൻ ഗ്രാമപഞ്ചായത്ത് മെംബർമാരായ ഉഷ ശിവൻ, രാജേഷ് കുഞ്ഞുമോൻ ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് എ.ടി. പൗലോസ്, കൃഷി അസിസ്റ്റൻറ് പി.എം. വിനീഷ് എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ കെ.എ. സജി സ്വാഗതവും അസിസ്റ്റൻറ് കൃഷി ഓഫിസർ കെ.സി. സാജു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.