അനന്യയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ മരണത്തില്‍ ആരോഗ്യവകുപ്പ്​ അന്വേഷണം പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ക്കാണ് ചുമതല. എറണാകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെയാണ്​അന്വേഷണം. ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ്​ നിര്‍ദേശം. പരാതി നല്‍കി ആറുമാസം കഴിഞ്ഞാണ് നടപടി. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവ്​ സംഭവിച്ചെന്നും ഇതിലെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നുമായിരുന്നു പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.