പറവൂർ: കോവിഡ് വ്യാപനം രൂക്ഷമായ വടക്കേക്കര പഞ്ചായത്തിലെ മൂത്തകുന്നം സാമൂഹികാരോഗ്യ കേന്ദ്രത്തിൽനിന്ന് കോവിഡ് ബാധിതർക്ക് മരുന്ന് ലഭിക്കാൻ കാലതാമസം വരുന്നതായി പരാതി. രോഗം റിപ്പോർട്ട് ചെയ്താൽ മൂന്നും നാലും ദിവസങ്ങൾ കഴിഞ്ഞു മാത്രമെ മരുന്നുകിട്ടുന്നുള്ളൂ. പലർക്കും കലശലായ പനിയും ചുമയും തൊണ്ടവേദനയുമൊക്കെ ഒന്നോ രണ്ടോ ദിവസമേ അനുഭവപ്പെടുന്നുള്ളു. ഈ ദിവസങ്ങളിലാണ് രോഗബാധിതർക്ക് മരുന്ന് ആവശ്യമായി വരുന്നത്. പലരും അയൽവാസികളുടെയും ബന്ധുക്കളുടെയും മറ്റും സഹായത്തോടെ ആവശ്യമായ മരുന്നുകൾ പുറമെനിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. കോവിഡ് ബാധിച്ച് ക്വാറന്‍റീനിൽ കഴിയുന്ന രോഗികൾക്ക് മരുന്നെത്തിക്കുന്ന കാര്യത്തിൽ ആരോഗ്യ വകുപ്പ് പുലർത്തുന്ന അനാസ്ഥയിൽ പ്രതിഷേധം വ്യാപകമാണ്. മൂത്തകുന്നം സർക്കാർ ആശുപത്രിയിൽ കോവിഡ് ടെസ്റ്റ് ചെയ്യുന്ന റിസൽറ്റ് ലഭിക്കാൻ ദിവസങ്ങളുടെ താമസം നേരിടുന്നതും മറ്റൊരു പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ദിവസേന നൂറുകണക്കിന് ആളുകളാണ് രോഗലക്ഷണവുമായി പരിശോധനക്ക് വരുന്നത്. പോസിറ്റിവ് ആയി നിരീക്ഷണത്തിൽ ഇരിക്കുന്നവർക്ക് വേണ്ടത്ര മരുന്നുകൾ വീടുകളിൽ എത്തിച്ചുകൊടുക്കുന്നില്ല. പഞ്ചായത്ത് അടിസ്ഥാനത്തിൽ രൂപവത്കരിച്ച ഇ.ആർ.ടി സേന ഇപ്പോൾ നിർജീവ അവസ്ഥയിലാണ്. മൂന്നാം തരംഗ മുന്നറിയിപ്പ് ഉണ്ടായിട്ടും വേണ്ടത്ര മുൻകരുതൽ പഞ്ചായത്തിൻെറ ഭാഗത്തുനിന്ന് ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.