പറവൂർ: വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകൾ നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.എം ജനപ്രതിനിധികൾ രംഗത്ത്. ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാറിൻെറ നേതൃത്വത്തിലെ സംഘമാണ് ജല അതോറിറ്റി സബ് ഡിവിഷൻ ഓഫിസിൽ പ്രതിഷേധവുമായെത്തിയത്. ഈ രണ്ട് പഞ്ചായത്തുകളിലും ദിവസങ്ങളായി കുടിവെള്ളവിതരണം തടസ്സപ്പെട്ട സ്ഥിതിയാണെന്ന് ജല അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയറെ ധരിപ്പിച്ചു. ഇതിന് പരിഹാരമായി ഈ രണ്ട് പഞ്ചായത്തുകളുടെയും കുടിവെള്ള വിതരണം നെടുമ്പാശ്ശേരി സബ് ഡിവിഷന് കീഴിൽനിന്ന് പറവൂർ സബ്ഡിവിഷന് കീഴിലാക്കണമെന്നും ആവശ്യപ്പെട്ടു. പറവൂരിൽനിന്ന് എല്ലാ പഞ്ചായത്തുകളിലേക്കും ഒരേ അളവിലും മർദത്തിലുമാണ് വെള്ളം പമ്പ് ചെയ്തുവരുന്നതെന്ന് അസി. എൻജിനീയർ പറഞ്ഞു. വെള്ളം പമ്പ് ചെയ്യുന്നത് പറവൂരിൽ നിന്നാണെങ്കിലും ഇവയുടെ കൃത്യമായ വിതരണവും ലൈനിലെ തകരാറുകളുമെല്ലാം പരിഹരിക്കേണ്ടത് വടക്കേക്കര സെക്ഷൻ ഓഫിസിൽനിന്നാണ്. ഇവിടെനിന്നുള്ള അപാകതയാണ് കുടിവെള്ള വിതരണം തടസ്സപ്പെടാൻ കാരണമായി ഉദ്യോഗസ്ഥർ പറയുന്നത്. ചിത്രം EA PVR vadakkekara-chitatukara 5 കുടിവെള്ളക്ഷാമത്തിനെതിരെ പ്രതിഷേധവുമായി ജനപ്രതിനിധികൾ ജല അതോറിറ്റി പറവൂർ സബ് ഡിവിഷൻ ഓഫിസിലെത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.