രഞ്​ജിത്​ വധം: എസ്.ഡി.പി.ഐ നേതാവ്​ അറസ്റ്റിൽ

ആലപ്പുഴ: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്​ വധക്കേസിൽ സൂത്രധാരന്മാരിൽ ഒരാളായ എസ്​.ഡി.പി.ഐ നേതാവ്​ അറസ്റ്റിൽ. ആലപ്പുഴ മണ്ഡലം പ്രസിഡന്‍റ്​ മണ്ണഞ്ചേരി പഞ്ചായത്ത്​ 17ാം വാർഡിൽ ചാവടിയിൽ സക്കീർ ഹുസൈനെയാണ്​ (38) ജില്ല പൊലീസ്​ മേധാവി ജി. ജയ്ദേവ് നിയമിച്ച പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ കേസിൽ പിടിയിലായവരു​ടെ എണ്ണം 23 ആയി. കേസിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ കുറ്റകൃത്യത്തിൽ നേരിട്ട്​ പങ്കാളികളായി നേരത്തെ അറസ്​റ്റിലായ മുഖ്യസൂത്രധാരനടക്കമുള്ളവരുടെ പേരുവിവരങ്ങൾ പൊലീസ്​ ഇനിയും പുറത്തുവിട്ടിട്ടില്ല. APG sakeer hussain സക്കീർ ഹുസൈൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.