മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി മേഖലയിലായി രണ്ടിടത്ത് തീപിടിത്തം. കൽവത്തി സ്റ്റേറ്റ് ബാങ്കിനു സമീപത്തെ അംഗൻവാടിക്ക് പിറകിലെ ഒഴിഞ്ഞ പറമ്പിൽ സൂക്ഷിച്ചിരുന്ന മരത്തടികൾക്ക് തീപിടിച്ചു. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് തീ ഉയർന്നത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. ഇത് ആറാം തവണയാണ് ഇവിടെ തീപിടിത്തം ഉണ്ടാകുന്നതെന്നാണ് അഗ്നിരക്ഷാ സേനാ പ്രവർത്തകർ പറയുന്നത്. ഇവിടെ മരത്തടികൾ കൂട്ടിയിടരുതെന്ന് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നതായും മേഖലയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ ശല്യമുള്ളതായും നാട്ടുകാർ പറയുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ തീ കൊളുത്തിയതാകാമെന്നാണ് നാട്ടുകാർ ചുണ്ടിക്കാട്ടുന്നത്. ഫോർട്ട്കൊച്ചി കുട്ടികളുടെ പാർക്കിന് സമീപത്തെ കൊച്ചിൻ പോർട്ടിൻെറ പഴയ കെട്ടിട വളപ്പിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിനും ഞായറാഴ്ച വൈകീട്ട് നാലോടെ തീ പിടിച്ചു. മട്ടാഞ്ചേരി അഗ്നിരക്ഷാസേന വിഭാഗം അസി. ഫയർ ഓഫിസർ സി.പി. ബൈജുവിൻെറ നേതൃത്വത്തിലെ സംഘമാണ് രണ്ടിടത്തെയും തീ അണച്ചത്. ചിത്രം: ഒഴിഞ്ഞ പറമ്പിൽ കൂട്ടിയിട്ടിരുന്ന മരങ്ങൾക്ക് തീപിടിച്ചത് അഗ്നിരക്ഷ സേനാംഗങ്ങൾ അണക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.