\BAttn MLP\B ekd dilshad Car Accident ദിൽഷാദ് കാക്കനാട്: നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ബിരുദ വിദ്യാർഥി മരിച്ചു. പട്ടാമ്പി ശങ്കരമംഗലം അലീക്കൽ വീട്ടിൽ ഫൗസിയയുടെ മകൻ എ. ദിൽഷാദാണ് (20) മരിച്ചത്. തൃക്കാക്കര കെ.എം.എം കോളജിലെ രണ്ടാം വർഷ ബി.സി.എ വിദ്യാർഥിയാണ്. ദിൽഷാദിനോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് കായംകുളം സ്വദേശി പാർത്ഥിവിന് (20) ഗുരുതര പരിക്കേറ്റു. കാക്കനാട് ഇൻഫോപാർക്ക് റോഡിൽ ഐ.എം.ജി ജങ്ഷന് സമീപം തിങ്കളാഴ്ച രാത്രി 11.45ഓടെയാണ് സംഭവം. പാർട്ട്ടൈമായി ഓൺലൈൻ ഭക്ഷണവിതരണം നടത്തിയിരുന്ന ഇവർ ജോലികഴിഞ്ഞ് മടങ്ങുംവഴിയാണ് അപകടം. എതിർദിശയിൽ അലക്ഷ്യമായി നിയന്ത്രണംവിട്ട് വന്ന കാർ ദിൽഷാദ് ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഇരുവരെയും കാക്കനാട് സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ദിൽഷാദിനെ രക്ഷിക്കാനായില്ല. കാർ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു. ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.