കളമശ്ശേരി: യു.ഡി.എഫ് ഭരിക്കുന്ന കളമശ്ശേരി സർവിസ് സഹകരണ ബാങ്കിൽ ഭരണകക്ഷി അംഗങ്ങൾ പ്രസിഡന്‍റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകി. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളെ നോക്കുകുത്തിയാക്കി പ്രസിഡന്‍റ് ഏകാധിപത്യ ഭരണമാണ് നടത്തുന്നതെന്ന് ആരോപിച്ചാണ് കോൺഗ്രസിൽനിന്നുള്ള ആറുപേരും മുസ്ലിം ലീഗിൽനിന്നുള്ള രണ്ട് അംഗങ്ങളും ഒപ്പിട്ട പ്രമേയം കണയന്നൂർ താലൂക്ക് അസി. രജിസ്ട്രാർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. നാല് ഘട്ടത്തിലായി 17 വർഷമായി ഭരണം നടത്തി വരുന്ന പ്രസിഡന്‍റ് ടി.കെ. കുട്ടി ബാങ്കിൻെറ പ്രവർത്തനങ്ങളെക്കുറിച്ച് ബോർഡ് യോഗങ്ങളിൽ ചർച്ച ചെയ്യാതെയും പാർട്ടി നേതൃത്വവുമായി ആലോചിക്കാതെയുമാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് ഇവർ പറയുന്നു. പ്യൂൺ തസ്തികയിൽ ബി.ജെ.പി അനുഭാവിയെ നിയമിക്കാൻ പ്രസിഡന്‍റ് വ്യക്തിപരമായ താൽപര്യം കാണിച്ചതായും അംഗങ്ങൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.